കേരളക്കരയിൽ ഓളമുണ്ടാക്കിയ ‘മീശ മാധവൻ’ സിനിമയിറങ്ങിയിട്ട് 22 വർഷങ്ങളായി. സിനിമയുടെ 22ാം വർഷം ഓർമകൾ പങ്കുവച്ചിരിക്കുകയാണ് കാവ്യ മാധവൻ.
ദിലീപും കാവ്യ മാധവനും ഒന്നിച്ചഭിനയിച്ച സിനിമകളിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച സിനിമയാണ് മീശ മാധവൻ. 2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് താരം സിനിമയുടെ പഴയകാല പോസ്റ്റർ പങ്കുവച്ചത്.
സിനിമ തിയേറ്ററുകളിൽ 250 ദിവസം ഓടിയതിന് ഇറക്കിയ അന്നത്തെ പോസ്റ്ററും കാവ്യ പങ്കുവെച്ചിരിക്കുകയാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് കാവ്യയുടെ പോസ്റ്റ് വൈറലായി മാറിയത്.
ലാൽ ജോസ് സംവിധാനം ചെയ്തപ്പോൾ രഞ്ജൻ പ്രമോദ് തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു മീശ മാധവൻ. കാവ്യ മാധവനും ദിലീപിനും പുറമേ ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, ഇന്ദ്രജിത്ത് സുകുമാരൻ, എന്നിങ്ങനെ വമ്പൻതാരനിര അണിനിരന്ന ചിത്രമായിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്