10 വര്‍ഷത്തെ ബ്രേക്ക്, ആരോഗ്യ പ്രശ്‌നം; അര്‍ച്ചന കവി പറയുന്നു!

DECEMBER 25, 2024, 12:17 AM

മലയാളത്തില്‍ നീലത്താമര എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി തീര്‍ന്ന നായികയായിരുന്നു അര്‍ച്ചന കവി.

സിനിമയില്‍ നിന്നും ബ്രെയ്ക്ക് എടുത്തിരുന്ന താരം നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് സിനിമയായ ഐഡന്റിറ്റിയിലൂടെ തിരിച്ചുവരികയാണ്.

ബിഗ് സ്‌ക്രീനില്‍ തന്റെ മുഖം കണ്ടിട്ട് 10 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ അര്‍ച്ചന പറയുന്നത്.

vachakam
vachakam
vachakam

വ്യക്തിഗത ജീവിതത്തില്‍ പങ്കുവെച്ച പല പ്രശ്‌നങ്ങളും തന്റെ മടങ്ങിവരവിനെ ബാധിച്ചുവെന്നും ദീര്‍ഘമായ കുറിപ്പില്‍ അര്‍ച്ചന പറയുന്നു. ബിഗ് സ്‌ക്രീനില്‍ എന്റെ മുഖം കണ്ടിട്ട് 10 വര്‍ഷമായെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്ബോഴാണ് ഈ സിനിമ മുന്നില്‍ വരുന്നത്.

വിഷാദവുമായി പോരാടുന്നതിനാല്‍ തന്നെ സിനിമയോട് നീതി പുലര്‍ത്താനാവുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ സംവിധായകന്‍ അഖില്‍ പോള്‍ എന്റെയൊപ്പം തന്നെ നിന്നു. നല്ല സുഹൃത്തായി മാറി. മരുന്നുകള്‍ ഞാന്‍ കൃത്യമായി കഴിക്കുന്നുവെന്ന് ഉറപ്പ് വരുത്തി. ബുദ്ധിമുട്ടേറിയ ദിവസങ്ങളില്‍ എന്നോടൊപ്പം പ്രാര്‍ഥിച്ചു.

ഞാന്‍ ഡോക്ടര്‍മാരെ മാറ്റി, ഞങ്ങള്‍ ഷൂട് ചെയ്യുന്ന സമയത്ത് എനിക്ക് രോഗത്തിന്റെ സൂചന പോലും വന്നില്ല. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്. പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ്.

vachakam
vachakam
vachakam

ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയിലാണ്. നീലത്താമരയ്ക്ക് ശേഷം എന്റെ സിനിമ കാണാന്‍ മാതാപിതാക്കള്‍ കേരളത്തിലേക്ക് വരുന്നു. ഒരു പുനര്‍ജന്മം പോലെ തോന്നു. ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ അര്‍ച്ചന കുറിച്ചു.

നീലത്താമര എന്ന ലാല്‍ ജോസ് സിനിമയിലൂടെ മലയാള സിനിമയിലെത്തിയ അര്‍ച്ചന കവി മമ്മി ആന്‍ഡ് മീ, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഹണീ ബി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പ്രീമെന്‍സ്ട്രുവല്‍ ഡയസ്‌ഫോറിക് ഡിസോര്‍ഡര്‍ എന്ന രോഗാവസ്ഥയിലായിരുന്ന താരം കഴിഞ്ഞ 3 വര്‍ഷം അതിനുള്ള ചികിത്സയിലാണ്. അതിനിടയില്‍ താരം വിവാഹമോചിതയാവുകയും ചെയ്തിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam