വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാള്‍ മുൻപ് നടി മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലിഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉള്‍ക്കൊണ്ടതിനെക്കുറിച്ചും ആണ് അന്ന് മമ്ത ആരാധകരോട് പറഞ്ഞത്.
ആയുർവേദ ചികിത്സ തനിക്ക് വർക്ക് ചെയ്യുന്നുണ്ട് എന്നും പോസിറ്റീവ് മാറ്റങ്ങളുണ്ടെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ജൂണ്‍ 25 (World Vitiligo Day) ലോക വെള്ളപ്പാണ്ട് ദിനത്തില്‍ തന്റെ രോഗാവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം.
some chocolate to touch that vanila sky, HAPPY world Vitiligo Day എന്ന തലക്കെട്ടോടെ ആണ് താരം ചിത്രം പങ്കുവച്ചത്. നിരവധിപേർ നടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ചു രംഗത്തെത്തിയിട്ടുണ്ട്. കാൻസറിനെ സധൈര്യം മറികടന്ന മംമ്തയുടെ നിശ്ചയദാർഢ്യത്തിനെ വെല്ലുവിളിച്ചാണ് പുതിയ രോഗവുമെത്തിയത്. എന്നാല്‍ താരം ഉറച്ച ആത്മവിശ്വാസത്തോടെ ഈ രോഗത്തെയും നേരിടുകയായിരുന്നു.
ശരീരത്തിന് നിറം കൊടുക്കുന്ന കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് പാണ്ടുകള്‍ ഉണ്ടാവാന്‍ കാരണം. കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന ശരീരഭാഗത്ത് വെള്ളനിറം പ്രത്യക്ഷപ്പെടാറുള്ളതാണ് ഈ രോഗലക്ഷണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
