സമീപകാലത്ത് ഏറ്റവും വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് മമ്മൂട്ടി. പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള അദ്ദേഹത്തിൻ്റെ ഹൊറർ ത്രില്ലർ ചിത്രം ഭ്രമയുഗം ഇപ്പോൾ തിയേറ്ററുകളിൽ തകർത്താടുകയാണ്.
അടുത്തതായി വരാനിരിക്കുന്നത് ഒരു നവാഗത സംവിധായകന്‍റെ ചിത്രമാണ്. ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗൗതം വസുദേവ് മേനോന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.
ബെഞ്ചമിന്‍ ജോഷ്വ എന്നാണ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഗൗതം വസുദേവ് മേനോന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് മമ്മൂട്ടി തന്നെയാണ് ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവച്ചത്.
സിദ്ധാർഥ് ഭരതൻ, ഷൈൻ ടോം ചാക്കോ. സുമിത് നവേൽ, സ്ഫടികം ജോർജ്, ദിവ്യ പിള്ള, ഐശ്വര്യ മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്