ഭോപ്പാൽ: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടൻ നിതീഷ് ഭരദ്വാജ്. ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ സ്മിതയിൽ നിന്ന് മാനസിക പീഡനം നേരിടുന്നതായി നടൻ നിതീഷ് ഭരദ്വാജ് പരാതി നൽകി.
മക്കളെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. മഹാഭാരതം എന്ന സീരിയലിലെ ശ്രീകൃഷ്ണ വേഷത്തിലൂടെ പ്രശസ്തനായ നടനാണ് നിതീഷ് ഭരദ്വാജ്. പത്മരാജൻ്റെ 'ഞാൻ ഗന്ധർവൻ' എന്ന മലയാള സിനിമയിലും അദ്ദേഹം വേഷമിട്ടിരുന്നു.
ദേവയാനി, ശിവരഞ്ജിനി എന്നീ രണ്ട് കുട്ടികള്‍ ഇവർക്കുണ്ട്. എന്നാല്‍, കുട്ടികളെ കാണാൻ സ്മിത അനുവദിക്കുന്നില്ലെന്ന് ഭോപ്പാല്‍ പൊലീസ് കമീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. താൻ കാണുന്നത് ഒഴിവാക്കാനായി സ്മിത കുട്ടികളുടെ സ്കൂള്‍ അടിക്കടി മാറ്റുകയാണെന്നും പരാതിയിൽ പറയുന്നു.
ഐ.എ.എസ് ഉദ്യോഗസ്ഥയായ സ്മിത മധ്യപ്രദേശ് മനുഷ്യാവകാശ കമീഷനിലെ അഡിഷണല്‍ ചീഫ് സെക്രട്ടറിയാണ്. 2009ലാണ് നിതീഷ് ഭരദ്വാജും സ്മിതയും വിവാഹിതരായത്.
ഇരുവരുടെയും രണ്ടാംവിവാഹമായിരുന്നു. 12 വർഷത്തെ ദാമ്ബത്യത്തിനൊടുവില്‍ 2022ല്‍ ഇരുവരും വിവാഹമോചനത്തിന് ഹർജി നല്‍കിയിരുന്നു. കേസ് ഇപ്പോഴും കുടുംബകോടതിയുടെ പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്