തെന്നിന്ത്യയിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായ താരമാണ് ഖുശ്ബു. സിനിമയിലും രാഷ്ട്രീയത്തിലുമായി ഇപ്പോഴും സജീവമാണ് താരം. മുംബൈക്കാരിയായ ഖുശ്ബു ബാലതാരമായാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്.
കുറച്ച് ഹിന്ദി സിനിമകളില്‍ അഭിനയിച്ചെങ്കിലും ഇവ ശ്രദ്ധിക്കപ്പെട്ടില്ല. പണം മാത്രം ലക്ഷ്യമിട്ട പിതാവ് കാരണമാണ് തനിക്ക് ഹിന്ദിയില്‍ നല്ല അവസരങ്ങള്‍ ലഭിക്കാതിരുന്നതെന്ന് ഖുശ്ബു പല തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തിന്റെ ആദ്യകാലഘട്ടത്തിൽ സെറ്റില്‍ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി സംസാരിക്കുകയാണ് ഖുശ്ബു. വസ്ത്രം മാറാനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നെങ്കിലും അന്ന് തനിക്ക് ഭയമില്ലായിരുന്നെന്ന് നടി പറയുന്നു.
അന്ന് സെറ്റിലുള്ളവരെ വിശ്വാസമായിരുന്നു. അന്ന് മൊബൈല്‍ ഇല്ല. ആരെങ്കിലും ഫോട്ടോ എടുക്കുമെന്ന ഭയം ഇല്ല. ഇപ്പോള്‍ ആ ഭയം ഉണ്ട്. യൂണിറ്റില്‍ വലിയ സംരക്ഷണം ലഭിച്ചിരുന്നു. വസ്ത്രം മാറണമെങ്കില്‍ രണ്ട് ലൈറ്റ് ബോയിയെയും രണ്ട് കോസ്റ്റ്യൂമറെയും വിളിക്കും. അവർ തുണി കൊണ്ട് മറച്ച് അവിടെ നിന്നാണ് വസ്ത്രം മാറ്റുക. ആരും നമ്മളെ തിരിഞ്ഞ് നോക്കുക പോലുമില്ലെന്ന ധൈര്യം ഉണ്ടായിരുന്നു. അംബാസിഡർ കാറില്‍ ഇരുന്നും വസ്ത്രം മാറ്റും. ഒരു ഡ്രെെവർ നില്‍ക്കുന്നുണ്ടാവും. വണ്ടി തുണി കൊണ്ട് മറയ്ക്കും.
അതിനുള്ളില്‍ വെച്ച് വസ്ത്രം മാറും. പുറത്ത് നില്‍ക്കുന്ന ഡ്രെെവർ ആളുകള്‍ വരാതെ ശ്രദ്ധിക്കും. എന്നാല്‍ ഇപ്പോള്‍ ഭയമാണെന്നും ഖുശ്ബു വ്യക്തമാക്കി.
അച്ഛൻ പണം മത്രമാണ് നോക്കിയത്. കൂടുതല്‍ പണം ലഭിക്കുന്ന സിനിമകളില്‍ തന്നെ അഭിനയിപ്പിച്ചു. നല്ല സിനിമകള്‍ നഷ്ടപ്പെടുത്തി. ഇതോടെ ഹിന്ദിയില്‍ ഭാഗ്യമില്ലാത്ത നടിയായി താൻ മാറി. എന്നാല്‍ അച്ഛനെ ധിക്കരിച്ചാണ് തെന്നിന്ത്യൻ സിനിമകളിലേക്ക് കടക്കാൻ താൻ തീരുമാനിച്ചെന്നും ഖുശ്ബു വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്