ബോളിവുഡിന്റെ സ്വന്തം ഓൾ ഇൻ ഓൾ ആണ് കരണ്‍ ജോഹർ. കരൺ പാർട്ടി സംഘടിപ്പിക്കുന്നതും താരങ്ങൾ അതിൽ പങ്കെടുക്കുന്നതും എല്ലാം വലിയ രീതിയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ മക്കളായ യാഷ്, റൂഹി എന്നിവരുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് കരണ്‍ ജോഹർ. ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
നിങ്ങള്‍ വന്നതോടെയാണ് എന്റെ ജീവിതം മാറിമറഞ്ഞതെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കരണ്‍ കുറിച്ചത്. 2017 ല്‍ വാടക ഗർഭധാരണത്തിലൂടെ ആണ് കരണ്‍ പിതാവായത്. ഇരട്ടക്കുട്ടികളായ ഇരുവർക്കും കരണ്‍ തന്റെ അച്ഛന്റെയും അമ്മയുടെയും പേരാണ് നല്‍കിയിരിക്കുന്നത്.
അതേസമയം അപൂർവമായേ കരണ്‍ ജോഹർ കുടുംബ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. സിനിമയിലാണ് താൻ ജീവിക്കുന്നതെന്നും സിനിമ മാത്രമാണ് ചിന്തയെന്നും കരണ്‍ പറയാറുണ്ട്. എന്തായാലും ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്