ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് വനിത ഉദ്യോഗസ്ഥ മർദിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവത്തിൽ ഉദ്യോഗസ്ഥയെ അധികൃതർ സസ്‌പെൻഡും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ പ്രതികരിക്കാത്ത സിനിമാലോകത്തെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ റണാവത്ത്.
തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സഹതാരങ്ങളെ വിമർശിച്ചത്. 'സിനിമാക്കാരേ, വിമാനത്താവളത്തിൽ എനിക്കു നേരെയുണ്ടായ ആക്രമണത്തിൽ മൗനം പാലിക്കുകയോ ആഘോഷിക്കുകയോ ആണ് നിങ്ങൾ ചെയ്യുന്നത്. നാളെ സ്വന്തം രാജ്യത്തോ ലോകത്തെ മറ്റേതെങ്കിലും ഇടത്തിലോ നിരായുധരായി നടക്കുമ്പോൾ ഏതെങ്കിലും ഇസ്രായേലിയോ പലസ്തീനിയോ നിങ്ങളെ അടിച്ചേക്കാം.
റഫയിലേക്ക് ആളുകളെ കണ്ണുകളെത്തിക്കാൻ ശ്രമിച്ചതിനോ ഇസ്രായേലി ബന്ദികൾക്കൊപ്പം നിന്നതിനോ ആകുമിത്. അന്ന് ഞാൻ നിങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാനുണ്ടാകും. അന്ന് ഞാനെങ്ങനെ അങ്ങനെ എന്ന് അത്ഭുതപ്പെടാൻ നിൽക്കേണ്ട. കാരണം, നിങ്ങൾ ഞാനല്ല' എന്നാണ് കങ്കണ കുറിച്ചത്. എന്നാൽ കങ്കണയുടെ പിന്നീട് ആ സ്റ്റോറി ഡിലീറ്റ് ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്