നടി എന്ന നിലയിൽ മാത്രമല്ല സംവിധായക എന്ന നിലയിലും കങ്കണ ഇപ്പോൾ സജീവമാണ്. ബില്‍ക്കിസ് ബാനു കേസില്‍ സിനിമയെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം. അതിനായി മൂന്ന് വര്‍ഷത്തോളമായി ഗവേഷണം നടത്തുകയാണെന്നും എന്നാൽ അത് സംഭവിക്കാൻ സാധ്യത കുറവാണ് എന്നുമാണ് കങ്കണ പറയുന്നത്.
രാഷ്ട്രീയമായ വിഷയമായതിനാല്‍ ചിത്രം നിര്‍മിക്കാനായി ആരും മുന്നോട്ട് വരുന്നില്ലെന്നാണ് കങ്കണ വ്യക്തമാക്കുന്നത്. ബില്‍ക്കിസ് ബാനു കേസില്‍ സിനിമയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. തിരക്കഥയും തയ്യാറാണ്. എന്നാല്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സിനിമ എടുക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു. രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് അവരുടേതായ ചില നിബന്ധനകള്‍ ഉണ്ടെന്നാണ് പറയുന്നത്. ഞാനൊരു ബിജെപി അനുഭാവി ആയതിനാല്‍ ജിയോ സിനിമയ്ക്കും സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് പറഞ്ഞത് എന്നാണ് താരം പറയുന്നത്.
എക്‌സില്‍ ഒരാള്‍ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം തേജസ് ആണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്