ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങി നടി കങ്കണ. സിനിമകളിലെ തുടർച്ചയായ പരാജയങ്ങളാണ് കങ്കണയെ രാഷ്ട്രീയത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ തൻ്റെ രാഷ്ട്രീയ പ്രവേശനവുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കങ്കണ പറയുന്നത്.
ഈ ലോകത്ത് പരാജയം നേരിടാത്ത നടന്മാരില്ല. പത്ത് വർഷം മുമ്പ് ഷാരൂഖ് ഖാൻ ചിത്രങ്ങൾ ബോക്സോഫീസിൽ പരാജയപ്പെട്ടിരുന്നു. താനും ഷാരുഖ് ഖാനുമാണ് താരങ്ങളുടെ അവസാന തലമുറയെന്നും കങ്കണ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
''ഷാരുഖ് ഖാന് 10 വര്‍ഷത്തില്‍ ഒറ്റ വിജയ ചിത്രം പോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് 'പഠാന്‍' വിജയിച്ചത്. എനിക്ക് ഏഴ്- എട്ട് വര്‍ഷത്തോളം വിജയങ്ങളൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് 'ക്വീന്‍' വിജയിക്കുന്നത്.
പിന്നീട് മൂന്ന് നാല് വർഷത്തേക്ക് മറ്റൊരു വിജയ ചിത്രം ഇല്ലാതിരുന്നപ്പോഴാണ് 'മണികർണിക'യുടെ വിജയം. ഇപ്പോള്‍ 'എമര്‍ജന്‍സി' വരികയാണ്. ചിലപ്പോള്‍ അത് വലിയ വിജയമാകും"- എന്നാണ് കങ്കണയുടെ ന്യായീകരണം.
ഒടിടിയുടെ വരവോടെ, അഭിനേതാക്കൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു. ഞാനും ഷാരൂഖും അവസാന തലമുറയിലെ താരങ്ങളാണ്. ആളുകൾ ഞങ്ങളെ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നു. എന്നാൽ കലാരംഗത്ത് മുഴുകുന്നതിനേക്കാൾ പുറംലോകത്ത് സജീവമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്