താൻ അടുക്കളയിൽ പോയി പണി എടുത്തില്ലായിരുന്നുവെങ്കിൽ "ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ" ഉണ്ടാവില്ലായിരുന്നെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ ജിയോ ബേബി. അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്ര മേളയുടെ അവസാന ദിവസം ‘സിനിമ എന്ന തൊഴിലിടം സ്ത്രീസൗഹാർദപരമോ' വിഷയത്തിൽ നടന്ന ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ തുറന്ന് പറച്ചിൽ.
അതേസമയം സിനിമയിൽ മാത്രമല്ല എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്നും അത് ശരിയാകണമെങ്കിൽ വീട്ടിൽ നിന്ന് തന്നെ മാറ്റം തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ രീതിയിൽ ചലനമുണ്ടാക്കിയ സ്ത്രീപക്ഷ ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.
ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി എടുത്ത കാതലും മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ബോക്സ് ഓഫീസിലും ചിത്രം വൻ കുതിപ്പാണ് ഉണ്ടാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്