ചെന്നൈ: വിജയ് നായകനായ ‘ജനനായകന്‍’ സിനിമയുടെ എച്ച്ഡി പ്രിന്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്ന സംഭവത്തില്‍ ആറുപേരെ തമിഴ്നാട് സൈബര്‍ ക്രൈം വിങ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനോടകം സിനിമയുടെ ചോര്‍ന്ന പതിപ്പ് പങ്കുവെച്ച 300ലധികം ലിങ്കുകള്‍ നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ഏപ്രില്‍ 9ന് സിനിമയുടെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം മുഴുവന്‍ സിനിമയും പുറത്താകുകയായിരുന്നു. വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന സിനിമയാണിത്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി വൈകിയതിനെ തുടര്‍ന്ന് റിലീസ് നീണ്ടുപോയിരുന്നു. മലയാളി താരം മമിത ബൈജു, പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
സംഭവത്തില്‍ വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, രജനികാന്ത്, കമല്‍ഹാസന്‍, സൂര്യ, കാര്‍ത്തി, ശിവ കാര്‍ത്തികേയന്‍, ഖുശ്ബു തുടങ്ങിയ പ്രമുഖര്‍ സിനിമയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.
ചോര്‍ന്ന കോപ്പി പ്രചരിപ്പിക്കുന്നവരെയും ഡൗണ്‍ലോഡ് ചെയ്യുന്നവരെയുംതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൈബര്‍ ക്രൈം വിഭാഗം മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

16-ാം വയസ്സിൽ വിവാഹം, സഹോദരിയുമായി തെറ്റി; സിനിമയെ വെല്ലുന്ന ആശ ഭോസ്ലെയുടെ ജീവിതം
ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവർ; ഹിന്ദുക്കൾ ചായ കുടിക്കരുത്, അത് ഹൈന്ദവ സംസ്കാരത്തിനെതിരാണ്:
ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'