തന്റെ പുതിയ പ്രണയചിത്രമായ 'മേം വാപസ് ആഊംഗ' എന്ന സിനിമയുടെ പ്രമോഷനിടെ കോളേജ് കാലത്തെ ഞെട്ടിക്കുന്നൊരു അനുഭവം പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ സംവിധായകൻ ഇംതിയാസ് അലി ഡൽഹിയിലെ പഠനകാലത്ത് രാഷ്ട്രീയ പോസ്റ്ററിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ തന്നെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയ കഥയാണ് താരം വെളിപ്പെടുത്തിയത്. എൻഡിടിവി ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഭയപ്പെടുത്തേണ്ട ഒന്നായിരുന്നിട്ടും, ആ തട്ടിക്കൊണ്ടുപോകൽ ഒടുവിൽ "മനോഹരമായൊരു സംഭവമായി" മാറിയെന്നും ആ സംഭവം കാരണം തനിക്ക് ഒട്ടനവധി സുഹൃത്തുക്കളെ ലഭിച്ചുവെന്നും ഇംതിയാസ് അലി വെളിപ്പെടുത്തി.1993-ൽ ഡൽഹി ഹിന്ദു കോളേജിൽ പഠിക്കുന്ന കാലത്താണ് സംഭവം നടക്കുന്നത്. അക്കാലത്ത് സർവ്വകലാശാലകളിൽ എൻഎസ്യുഐ, എബിവിപി സംഘടനകൾ തമ്മിൽ കടുത്ത രാഷ്ട്രീയ ശത്രുത നിലനിന്നിരുന്നു.
"എന്റെ ഹോസ്റ്റലിന്റെ മുൻവശത്തെ ചുവരിൽ ആരോ ഒരു രാഷ്ട്രീയ പോസ്റ്റർ ഒട്ടിച്ചു. ഹോസ്റ്റലിന്റെ ഭംഗി കളയാതെ അത് വശങ്ങളിലെ ചുവരിലേക്ക് മാറ്റി ഒട്ടിക്കാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. എന്നാൽ അവർ മനഃപൂർവ്വം അത് മുൻവശത്ത് തന്നെ ഒട്ടിച്ചു. തുടർന്ന് ഞാൻ അവരുടെ മുന്നിൽ വെച്ചുതന്നെ ആ പോസ്റ്റർ ഇളക്കി വശത്തെ ചുവരിലേക്ക് മാറ്റി ഒട്ടിച്ചു. അവർ അപ്പോൾ ഒന്നും പറയാതെ അവിടെനിന്ന് പോയി."
എന്നാൽ ദിവസങ്ങൾക്ക് ശേഷം, ഒരു ദിവസം പുലർച്ചെ രണ്ട് മണിക്ക് സുഹൃത്ത് ഓടിവന്ന് ആ രാഷ്ട്രീയ സംഘം വരുന്നുണ്ടെന്നും ഓടി രക്ഷപ്പെടാനും ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ എത്തിയ സംഘം ഒരു സൈക്കിൾ റിക്ഷയിലാണ് തട്ടിക്കൊണ്ടുപോയത്.ഒരു വിജനമായ ഗവൺമെന്റ് ക്വാർട്ടേഴ്സിലേക്കാണ് അവർ കൊണ്ടുപോയത്. അവിടെ ഒരു രാഷ്ട്രീയ സംഘടനയുടെ ഗുണ്ടാത്തലവൻ കാത്തിരിക്കുന്നുണ്ടായിരുന്നു.
താൻ പോസ്റ്റർ കീറിക്കളഞ്ഞിട്ടില്ലെന്നും ഹോസ്റ്റലിന്റെ ഭംഗി നിലനിർത്താൻ വശത്തേക്ക് മാറ്റി ഒട്ടിക്കുക മാത്രമാണ് ചെയ്തതെന്നും ഇംതിയാസ് ആ നേതാവിനെ ബോധ്യപ്പെടുത്തി. നേതാവ് തന്റെ ആൾക്കാരെ വിട്ട് ഇത് പരിശോധിച്ച് ഉറപ്പുവരുത്തി. ഇംതിയാസ് പറഞ്ഞത് സത്യമാണെന്നും പോസ്റ്റർ നശിപ്പിച്ചിട്ടില്ലെന്നും മനസ്സിലായതോടെ നേതാവ് ഇംതിയാസിനെ വിട്ടയക്കാൻ ഉത്തരവിട്ടു. തെറ്റായ വിവരം നൽകി തന്നെ തെറ്റിദ്ധരിപ്പിച്ചതിന് ആ നേതാവ് തന്റെ കൂടെയുണ്ടായിരുന്ന അനുയായിയുടെ കരണക്കുറ്റിക്ക് രണ്ട് അടി കൊടുക്കുകയും ചെയ്തു.
"ഡൽഹിയിൽ ജീവിക്കുമ്പോൾ നമ്മൾ കുറച്ചുകൂടി ആക്രമണകാരികളാകും. കോളേജ് കാലത്ത് ഞാനും വളരെ അഗ്രസീവ് ആയിരുന്നു. എന്നാൽ പ്രായമാകുന്തോറും എന്റെ ശാഠ്യം കൊണ്ടാണ് ഞാൻ പലതും പറയുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ഇംതിയാസ് അലി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
