കൊച്ചി: മഴക്കാലമെത്തിയതോടെ വിദ്യാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് ജില്ലയിലെ അവധി പ്രഖ്യാപനങ്ങള്‍ക്കായാണ്. കാലാവസ്ഥ മോശമാകുമ്പോള്‍ യഥാസമയം അവധി പ്രഖ്യാപിച്ച് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കയ്യടി നേടുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക. കളക്ടറുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇപ്പോള്‍ കുട്ടിപ്പടയുടെ സ്‌നേഹ പ്രകടനങ്ങളുടെ പ്രവാഹമാണ്.
മഴ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ കളക്ടറുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളില്‍ മുത്തേ, പൊന്നേ, കളക്ടര്‍ ചേച്ചി തുടങ്ങിയ വിളിപ്പേരുകളോടെയാണ് കുട്ടികള്‍ കമന്റുകള്‍ നിറയ്ക്കുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പ്രഖ്യാപിച്ച അവധി വാര്‍ത്ത കണ്ട് 'ഞാനിപ്പോള്‍ കുളിച്ചേനേ...' എന്ന് തമാശയോടെ കളക്ടര്‍ക്ക് മെസ്സേജ് അയച്ച വിദ്യാര്‍ഥിയുടെ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലായി. റെഡ് അലര്‍ട്ട് വൈകി പ്രഖ്യാപിച്ചതിനാല്‍ 'സാരമില്ല, ആന്റിയുടെ കുറ്റമല്ല' എന്ന് കളക്ടറെ ആശ്വസിപ്പിക്കാനും ഇവര്‍ മറന്നില്ല.
അതേസമയം, ചില ദിവസങ്ങളില്‍ അവധി പ്രഖ്യാപനം വൈകുന്നുവെന്ന രീതിയിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് കളക്ടര്‍ ജി. പ്രിയങ്ക വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4 മണിക്കാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് ആവശ്യമായ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പുലര്‍ച്ചെ 5 മണിയോടെ തന്നെ പി.ആര്‍.ഡി വഴിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയും പൊതുജനങ്ങളെയും മാധ്യമങ്ങളെയും വിവരമറിയിക്കുകയായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
പഠന ദിവസങ്ങള്‍ നഷ്ടപ്പെടുന്നതിലെ ആശങ്ക ചിലര്‍ പങ്കുവെക്കുന്നുണ്ടെങ്കിലും, വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും കാലാവസ്ഥ പ്രവചനാതീതമായതിനാല്‍ കൃത്യമായ മുന്നറിയിപ്പുകള്‍ അനുസരിച്ചാണ് അവധി തീരുമാനിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
