'സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് എല്ലാ നന്മകളും നേരുന്നു'; ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

AUGUST 6, 2026, 11:58 PM

തുടക്കം എന്ന സിനിമയിലൂടെ സിനിമാഭിനയ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. “സിനിമയുടെ മനോഹരലോകത്തേക്ക് തുടക്കം കുറിക്കുന്ന വിസ്മയ മോഹന്‍ലാലിന് എല്ലാ നന്മകളും ആശംസിക്കുന്നു”, എന്നാണ് പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്. 

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ എത്തുന്നത് ഇന്നാണ്.ആശിര്‍വാസ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.വിസ്മയ മോഹന്‍ലാലിന്‍റെ അരങ്ങേറ്റ ചിത്രം എന്നതു തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

ഒരു കൊച്ചു കുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. എന്നാല്‍ തുടക്കം കാത്തുവെച്ചിരിക്കുന്ന കൗതുകങ്ങള്‍ ഒരു കൊച്ചു കുടുംബ ചിത്രം എന്നതില്‍ മാത്രം ഒതുങ്ങില്ല എന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

vachakam
vachakam
vachakam

അതേസമയം, ആദ്യ ഷോകള്‍ക്ക് ശേഷമെത്തുന്ന പ്രേക്ഷകാഭിപ്രായത്തിനായി കാത്തിരിക്കുകയാണ് ഇന്‍ഡസ്ട്രി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam