സ്‌കൂളില്‍ വെടിവെപ്പ് നടത്താനുള്ള ഗൂഢാലോചന തകര്‍ത്ത് എഫ്.ബി.ഐ; 3 പേര്‍ അറസ്റ്റില്‍

OCTOBER 28, 2026, 1:08 PM

അറ്റ്‌ലാന്റ (ജോര്‍ജിയ): യു.എസിലെ ജോര്‍ജിയയിലുള്ള ചെറോക്കി ഹൈസ്‌കൂളില്‍ വന്‍ വെടിവെപ്പ് നടത്താന്‍ പദ്ധതിയിട്ട മൂന്നംഗ സംഘത്തെ എഫ്.ബി.ഐയും കാന്റണ്‍ പോലീസും ചേര്‍ന്ന് പിടികൂടി. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഭീഷണി സന്ദേശങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ നിര്‍ണായക നീക്കത്തിനൊടുവിലാണ് വലിയൊരു ദുരന്തം വഴിമാറിയത്.

സംഭവവുമായി ബന്ധപ്പെട്ട് മെറ്റര്‍ സ്വദേശി ഷെയ്ന്‍ കീത്ത് ടെയ്ലര്‍ (17), കാലിഫോര്‍ണിയ സ്വദേശി മൈക്കല്‍ ബ്രാന്‍ഡന്‍ ടെറി (21), കാന്റണ്‍ സ്വദേശിയായ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലാത്ത ഒരു പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതക ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംശയാസ്പദവും ഭീഷണിപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ എഫ്.ബി.ഐ കണ്ടെത്തുകയും ഉടന്‍ തന്നെ ചെറോക്കി കൗണ്ടി സ്‌കൂള്‍ ഡിസ്ട്രിക്റ്റ് പോലീസിന് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഒക്ടോബര്‍ 19-ന് സ്‌കൂള്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാന്റണ്‍ പോലീസ് അന്വേഷണം വേഗത്തിലാക്കുകയായിരുന്നു.

ഒക്ടോബര്‍ 20-ന് ഭീഷണിയുമായി നേരിട്ട് ബന്ധമുള്ള പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തു. സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ വിപുലമായ അന്വേഷണത്തിലാണ് ഒക്ടോബര്‍ 23-ന് മറ്റ് രണ്ട് പ്രധാന പ്രതികളെ പോലീസ് പിടികൂടുന്നത്. പ്രതികളില്‍ നിന്ന് തോക്കുകള്‍, വെടിയുണ്ടകള്‍, ഡിജിറ്റല്‍ തെളിവുകള്‍ അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. പ്രതികളില്‍ ഒരാളെ ചെറോക്കി കൗണ്ടി അഡല്‍റ്റ് ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങളുടെ പ്രഥമ പരിഗണന. ഏതൊരു ഭീഷണിയെയും വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് കാന്റണ്‍ പൊലീസ് ചീഫ് മാര്‍ട്ടി ഫെറെല്‍ വ്യക്തമാക്കി. സമയബന്ധിതമായി ഇടപട്ട് ദുരന്തം ഒഴിവാക്കിയ എഫ്.ബി.ഐ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തെയും അദേഹം പ്രശംസിച്ചു.

നിലവില്‍ സ്‌കൂളുകള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ യാതൊരുവിധ ഭീഷണിയുമില്ലെന്നും, ഇത്തരം സംശയാസ്പദമായ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസിലോ എഫ്.ബി.ഐയിലോ വിവരമറിയിക്കണമെന്നും അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam