ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളുമായി ഡേറ്റിങ്ങിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ബോളിവുഡ് നടി മൃണാള്‍ ഠാക്കൂര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വ്യാജ വിഡിയോയ്ക്ക താഴെ നേരിട്ട് കമന്റ് ചെയ്തുകൊണ്ടാണ് മൃണാള്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
മുംബൈയിലെ ഒരു റസ്റ്ററന്റില്‍ നിന്ന് ഇരുതാരങ്ങളും വെവ്വേറെ പുറത്തുവരുന്ന ദൃശ്യങ്ങള്‍ ആസ്പദമാക്കിയാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. മൃണാളിനേക്കാള്‍ ഒന്‍പതു വയസ്സു കുറവുള്ള ജയ്‌സ്വാളുമായി നടി പ്രണയത്തിലാണെന്ന രീതിയില്‍ പ്രചരിച്ച വീഡിയോയ്ക്ക് താഴെ ശക്തമായ ഭാഷയിലാണ് നടി മറുപടി നല്‍കിയത്.
'സഹോദരാ, ഒന്ന് അടങ്ങ്, ഞങ്ങള്‍ ഒരുമിച്ച് എവിടെപ്പോയെന്നാണ്? ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും ഇത്തരം ഗോസിപ്പുകളെ വിശ്വസിക്കുകയാണോ? നമ്മുടെ രാജ്യത്ത് ഒരുപാടു കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ജെന്‍സീകളില്‍ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാന്‍ ശ്രമിക്കുക. ശരിയായ പ്രശ്‌നങ്ങളെക്കുറിച്ച് വീഡിയോകള്‍ ഉണ്ടാക്കുക, അത് നിങ്ങള്‍ക്കു കൂടുതല്‍ വ്യൂസ് നേടിത്തരും' എന്ന് മൃണാള്‍ വ്യക്തമാക്കി.
രണ്ടു പേര്‍ ഒരേ ദിവസം ഒരു റസ്റ്ററന്റില്‍ പോയെന്നു കരുതി ഇവര്‍ പ്രണയത്തിലാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി ആരാധകരും നടിയുടെ നിലപാടിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം ശ്രീലങ്കയിലുള്ള യശസ്വി ജയ്‌സ്വാള്‍ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകളിലാണ്. ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ രണ്ട് പന്തുകള്‍ നേരിട്ട താരം റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
