ബോളിവുഡ് സുന്ദരി ഇലിയാന ഡിക്രൂസ് ഏവരുടെയും പ്രിയങ്കരിയായ താരമാണ്. താരത്തിന് ഓഗസ്റ്റിലാണ് ഒരു കുട്ടി ഉണ്ടായത്. പങ്കാളി മൈക്കിള്‍ ഡോളനും കുഞ്ഞിനുമൊപ്പം യുഎസിലാണ് താരമിപ്പോള്‍. വിവാഹത്തിന് മുന്‍പ് കുഞ്ഞ് ജനിച്ചതിന് താരത്തിന് നേരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഇപ്പോള്‍ വിവാഹത്തേക്കുറിച്ചുള്ള ആളുകളുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇലിയാന.
തന്റെ പങ്കാളിയെക്കുറിച്ചും കുടുംബത്തേക്കുറിച്ചും ആളുകള്‍ മോശം പറയുന്നത് തന്നെ വല്ലാതാക്കാറുണ്ട് എന്നാണ് ഇലിയാന പ്രതികരിച്ചത്. പ്രസവശേഷം കടന്നുപോകുന്ന മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇലിയാന പ്രതികരിച്ചു.
'പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നു പറയുന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു രീതിയിലും ഇതിനായി തയാറാവാന്‍ നമുക്കാവില്ല. കുടുംബത്തില്‍ എനിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നല്ല ഡോക്ടര്‍മാരുടെ ടീം എന്നെ നന്നായി പരിചരിക്കുന്നു. അമ്മമാര്‍ക്കുണ്ടാകുന്ന കുറ്റബോധം യാഥാര്‍ത്ഥ്യമാണ്. ഒരിക്കല്‍ ഞാന്‍ എന്റെ മുറിയില്‍ ഇരിക്കുമ്പോള്‍ എനിക്ക് വല്ലാതെ കരച്ചില്‍വന്നു. എന്റെ പങ്കാളി എന്നോട് എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് മകന്‍ അടുത്ത മുറിയില്‍ കിടന്നുറങ്ങുകയാണെങ്കിലും എനിക്ക് അവനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു. കുട്ടി ഉണ്ടായതിനു ശേഷം ഇത്തരത്തിലുള്ള തീവ്രമായ വികാരങ്ങളിലൂടെ കടന്നുപോകും. എനിക്ക് ഇപ്പോഴും അങ്ങനെയുണ്ടാകാറുണ്ട്. മൈക്കിനെ പോലെ മികച്ച പങ്കാളിയെ ലഭിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. എനിക്ക് അവനോട് കാര്യങ്ങള്‍ വിശദീകരിച്ച് കൊടുക്കേണ്ടതായി വരാറില്ല' എന്നാണ് ഇലിയാന പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്