'ഞാൻ നിന്നെ സ്നേഹിക്കുന്നു'; ഭാവനയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

JUNE 6, 2026, 5:23 AM

നടി ഭാവനയുടെ 40-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി സിനിമ ലോകം. ആരാധകരും സഹപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ താരത്തിന് പിറന്നാൾ ആശംസകൾ നേർന്നത്.

മഞ്ജു വാര്യർ, സയനോര ഫിലിപ്പ്, ശിൽപ ബാല, ഷെബിൻ ബെൻസൺ തുടങ്ങി സിനിമാ മേഖലയിലെ നിരവധി പ്രമുഖർ ഭാവനയ്ക്ക് ആശംസകളുമായി എത്തി.

എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മഞ്ജു വാര്യരുടെ പിറന്നാൾ ആശംസയാണ്. ഇരുവരുടെയും ആത്മബന്ധം പ്രകടമാക്കുന്ന കുറിപ്പാണ് മഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

vachakam
vachakam
vachakam

"'ഹാപ്പി ബർത്ത് ഡേ ഭാവന. നിനക്കറിയാം, എനിക്കറിയാം... നിനക്കറിയാം, എനിക്കറിയാം... ഞാൻ നിന്നെ സ്നേഹിക്കുന്നു'" എന്നാണ് ഹാർട്ട് ഇമോജികൾക്കൊപ്പം മഞ്ജു വാര്യർ കുറിച്ചത്.

വർഷങ്ങളായി അടുത്ത സൗഹൃദം പങ്കിടുന്നവരാണ് ഭാവനയും മഞ്ജു വാര്യരും. സിനിമാ തിരക്കുകൾക്കിടയിലും ഇരുവരും ഇടയ്ക്കിടെ കണ്ടുമുട്ടുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്യാറുണ്ട്. മഞ്ജുവിന്റെ സ്നേഹനിറഞ്ഞ ആശംസ ആരാധകർ ഏറ്റെടുത്തതോടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി.

മലയാള സിനിമയിലെ ശ്രദ്ധേയ നടിമാരിൽ ഒരാളായ ഭാവന, മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടുണ്ട്. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസാപ്രവാഹം തുടരുകയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam