തന്റെ കാമുകി മഹിക ശർമ്മയുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയതിന് പാപ്പരാസികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ.
ചൊവ്വാഴ്ച മുംബൈയിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് മടങ്ങവെ പാപ്പരാസികള്‍ പകര്‍ത്തിയ മഹിക ശര്‍മയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കാമുകിയുടെ ചിത്രങ്ങള്‍ മോശം രീതിയില്‍ പകര്‍ത്തിയതിനെതിരെയാണ് ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ഹാര്‍ദിക് ശക്തമായി പ്രതികരിച്ചത്.
പാപ്പരാസികൾ കുറച്ചുകൂടി മാന്യമായിരിക്കണമെന്നും ഹാർദിക് പറഞ്ഞു. സ്ത്രീകൾക്ക് അന്തസ്സുണ്ടെന്നും അതിനെ ബഹുമാനിക്കാൻ പഠിക്കണമെന്നും താരം ചൂണ്ടിക്കാട്ടി. അന്തസ്സിന്റെയും സ്വകാര്യതയുടെയും അതിരുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, മാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് ഹാർദിക് ആവശ്യപ്പെട്ടു.
ഒരു വ്യക്തിയുടെ സ്വകാര്യതയെ ബഹുമാനിക്കാൻ മാധ്യമങ്ങൾ തയ്യാറാകണം. ഒരു സ്ത്രീയും കാണാൻ ആഗ്രഹിക്കാത്ത ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുന്നത് നിലവാരമില്ലാത്ത പ്രവൃത്തിയാണ്.
സെലിബ്രിറ്റികളുടെ കാര്യത്തിൽ, പാപ്പരാസികൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നു, പക്ഷേ എല്ലാത്തിനും ഒരു പരിധിയുണ്ട്. മാധ്യമ സുഹൃത്തുക്കൾ ബഹുമാനമുള്ളവരായിരിക്കണം, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തിൽ- ഹാർദിക് കുറിപ്പിൽ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
