ആക്ഷൻ സീക്വൻസുകളിൽ നടി ഹാലി ബെറിയുടെ സമർപ്പണവും നിശ്ചയദാർഢ്യവും എടുത്ത് പറയേണ്ടതാണ്.എന്നാൽ ഇതിന് പിന്നിൽ വലിയൊരു വദനയുടെ കഥയുണ്ട് പറയാൻ. ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് പറയുകയാണ് നടി.
ഷൂട്ടിംഗിൽ വർഷങ്ങളായി തനിക്ക് നേരിട്ട ഗുരുതരമായ പരിക്കുകളെ കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. തന്റെ പത്ത് എല്ലുകളെങ്കിലും ആക്ഷൻ സീക്വൻസുകൾ ചെയ്ത് ഒടിഞ്ഞിട്ടുണ്ടെന്ന് താരം പറഞ്ഞു.
അടുത്തിടെ ഒരു അഭിമുഖത്തിനിടെ നെറ്റ്ഫ്ലിക്സിനോട് സംസാരിച്ച ബെറി പറഞ്ഞു, "കൈ ഒടിഞ്ഞു, വാരിയെല്ലുകൾ രണ്ടുതവണ ഒടിഞ്ഞു , മൂന്ന് വാരിയെല്ലുകൾ മറ്റൊരിക്കൽ ഒടിഞ്ഞു, ടെയിൽബോൺ ഒടിഞ്ഞു, രണ്ട് കാൽവിരലുകളും, എൻ്റെ നടുവിരലും ഷൂട്ടിങ്ങിനിടയിൽ ഒടിഞ്ഞതായി താരം പറഞ്ഞു.
2012-ൽ പുറത്തിറങ്ങിയ ഡാർക്ക് ടൈഡ് എന്ന ചിത്രത്തിനായി വെള്ളത്തിനടിയിൽ ശ്വാസം അടക്കിപ്പിടിക്കേണ്ടി വന്ന സമയത്തെക്കുറിച്ചും ബെറി തുറന്നു പറഞ്ഞു. ഏകദേശം രണ്ടര മിനിറ്റ് ശ്വാസം അടക്കിപ്പിടിക്കേണ്ടി വന്നു. മരണം ആസന്നമാണെന്ന് പോലും തോന്നിയതായി നടി കൂട്ടിച്ചേർത്തു. വർക്ക് ഫ്രണ്ടിൽ ഹാലെ ബെറി അടുത്തതായി ദി യൂണിയനിന്റെ ചിത്രീകരണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്