2026 ലെ ഗോൾഡൻ ഗ്ലോബ്സ് അവാർഡ് പ്രഖ്യാപനം സമാപിച്ചു. ക്ലോയ് ഷാവോ സംവിധാനം ചെയ്ത 'ഹാംനെറ്റ്' മികച്ച ചിത്രമായും 'ദി പിറ്റ്' മികച്ച നാടകമായും തെരഞ്ഞെടുക്കപ്പെട്ടു.
മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച നടനുള്ള പുരസ്‌കാരം തിമോത്തി ചാലമെറ്റ് സ്വന്തമാക്കി. 'മാർട്ടി സുപ്രീം' എന്ന സിനിമയ്ക്കാണ് നടന് പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി റോസ് ബൈൺ തിരഞ്ഞെടുക്കപ്പെട്ടു. 'ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐ വുഡ് കിക്ക് യു' എന്ന സിനിമയിലെ പ്രകടനത്തിനാണ് റോസിന് പുരസ്‌കാരം ലഭിച്ചത്.
മികച്ച സംവിധായകനുള്ള പുരസ്‌കാരം പോൾ തോമസ് ആൻഡേഴ്സണ് ലഭിച്ചു. 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' എന്ന സിനിമയ്‌ക്കാണ് പുരസ്‌കാരം ലഭിച്ചത്. ടെലിവിഷൻ കാറ്റഗറിയിൽ മികച്ച സഹനടനുള്ള പുരസ്‌കാരം ഓവൻ കൂപ്പർ സ്വന്തമാക്കി.
'അഡോളസൻസ്' എന്ന നെറ്റ്ഫ്ലിക്സ് സീരിസിലെ പ്രകടനത്തിനാണ് ഓവന് പുരസ്‌കാരം ലഭിച്ചത്. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ കൂടിയായി ഇതോടെ ഓവൻ കൂപ്പർ മാറി.
ലിമിറ്റഡ് സീരിസിലെ മികച്ച വെബ് സീരിസിനുള്ള പുരസ്കാരവും ‘അഡോളസെൻസ്’ സ്വന്തമാക്കി. മ്യൂസിക്കൽ/കോമഡി വിഭാഗത്തിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ഡികാപ്രിയോ ചിത്രമായ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' നേടി. മികച്ച സിനിമാറ്റിക്, ബോക്സ് ഓഫീസ് നേട്ടത്തിനുള്ള പുരസ്‌കാരം 'സിന്നേഴ്സ്' നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
