നടന്‍ ചാൻസ് പെർഡോമോ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. 27 വയസായിരുന്നു. "ചില്ലിംഗ് അഡ്വഞ്ചേഴ്‌സ് ഓഫ് സബ്രീന", "ജെന്‍ വി" എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പെർഡോമോയുടെ മനേജിംഗ് ടീം ഒരു പ്രസ്താവനയിലൂടെ ഈ വാർത്ത സ്ഥിരീകരിച്ചു.
“ഒരു മോട്ടോർ സൈക്കിൾ അപകടത്തിന്‍റെ ഫലമായി ചാൻസ് പെർഡോമോ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ വാര്‍ത്ത അതീവ ദു:ഖത്തോടെ അറിയിക്കുന്നു. മാറ്റാരും ഈ അത്യാഹിതത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും" അധികൃതർ അറിയിച്ചു.
"കലയോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശവും ജീവിതത്തോടുള്ള അടങ്ങാത്ത ആഗ്രഹവും അദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും അറിയാവുന്നതാണ്. തങ്ങളുടെ പ്രിയപ്പെട്ടവന്‍ നഷ്ടപ്പെട്ട കുടുംബത്തിന്‍റെ സ്വകാര്യതയെ എല്ലാവരും മാനിക്കണമെന്നും അപേക്ഷിക്കുന്നു" എന്നും പ്രസ്താവനയില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്