മദ്യശാലകള്‍ക്ക് സമീപം കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് നടൻ കമല്‍ ഹാസന്‍

JUNE 24, 2024, 8:47 AM

ചെന്നൈ: മദ്യത്തിൻ്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താൻ മദ്യശാലകൾക്ക് സമീപം കൗൺസിലിംഗ് സെൻ്ററുകൾ തുടങ്ങണമെന്ന് നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽഹാസൻ.

തൊള്ളാക്കുരി വ്യാജ മദ്യ ദുരന്തത്തിനിരയായവരെയും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും വിഷമദ്യ ദുരന്തം ആവർത്തിക്കുകയാണെന്ന് കമൽഹാസൻ പറഞ്ഞു. അത് നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കമൽഹാസൻ പറഞ്ഞു.

മദ്യ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നടത്താന്‍ കൗണ്‍സലിംഗ് സെന്ററുകള്‍ സ്ഥാപിക്കണം. മദ്യശാലകളുടെ അടുത്ത് ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കണം. എല്ലാവരും ഒറ്റക്കെട്ടായി മദ്യത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam