ഹൈദരാബാദ്: വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും പ്രണയം സിനിമാലോകത്ത് പരസ്യമായ രഹസ്യമാണ്. ഇരുവരും ഏറെ നാളായി അടുപ്പത്തിലാണെന്നും എന്ന് പല സന്ദര്‍ഭങ്ങളിലും പുറത്തുവന്ന കാര്യവുമാണ്.
എന്നാൽ ഇരുവരും ഇതേക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല. ഇരുവരുടെയും വിവാഹ നിശ്ചയം ഉടൻ നടക്കുമെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു.
രശ്മികയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹ നിശ്ചയം ഫെബ്രുവരി രണ്ടാം വാരത്തിൽ നടക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. എന്നാൽ ഇപ്പോൾ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് വിജയ് ദേവരകൊണ്ട.
"ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. രണ്ട് വർഷത്തിലൊരിക്കൽ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾക്ക് തോന്നും. എല്ലാ വർഷവും ഈ അഭ്യൂഹം കേൾക്കാറുണ്ട്. എന്നെ വിവാഹം കഴിപ്പിക്കാൻ അവർ എപ്പോഴും ചുറ്റുമുണ്ട്," വിജയ് പറഞ്ഞു.
ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഗീത ഗോവിന്ദത്തിലാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ആദ്യമായി ഒന്നിച്ചത്. ഇതോടെ പ്രേക്ഷകരുടെ ഇഷ്ടജോഡിയായി ഇവര്‍ മാറി. അനിമൽ എന്ന ചിത്രത്തിലാണ് രശ്മിക അവസാനമായി അഭിനയിച്ചത്. ചിത്രം വൻ വിജയമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്