ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയുടെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ നിമിഷം മകൻ അയാൻ ക്യാൻസർ ബാധിതനാണെന്നറിഞ്ഞതാണ്.
2014ലാണ് നാല് വയസുകാരനായ അയാൻ ഹാഷ്മിക്ക് ക്യാൻസർ ബാധിച്ചത്. അഞ്ചുവർഷത്തെ ചികിത്സയ്ക്ക് ശേഷം അയൻ്റെ അസുഖം പൂർണമായും ഭേദമായി. ഇപ്പോൾ ഈ ദിവസങ്ങൾ ഓർത്തെടുക്കുകയാണ് ഇമ്രാൻ ഹാഷ്മി.
മകൻ അയാന് അർബുദം സ്ഥിരീകരിച്ചിട്ട് പത്തുവർഷമായെന്നും അവനാണ് ഇപ്പോള്‍ തന്‍റെ ഹീറോയെന്നും നടൻ ഇമ്രാൻ ഹഷ്മി പറഞ്ഞു. ഹൃദയം തൊടുന്നൊരു കുറിപ്പിലൂടെയാണ് ഇമ്രാൻ മകന്‍റെ അർബുദത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും പങ്കുവച്ചത്.
അയാനെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തോടൊപ്പമാണ് താരം കുറിപ്പുമായെത്തിയത്. 2014ല്‍ ഇതേ ദിവസമാണ് മകൻ അയാന് കാൻസർ സ്ഥിരീകരിച്ചതെന്നും 2019-ല്‍ അയാൻ കാന്‍സർ വിമുക്തനായെന്നും ഇമ്രാൻ പറയുന്നു.
''അയാന് കാൻസർ രോഗനിർണയം നടത്തിയിട്ട് ഇന്നേക്കു പത്ത് വർഷമാകുന്നു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടം, എന്നാല്‍ വിശ്വാസവും പ്രതീക്ഷയും കൊണ്ട് ഞങ്ങള്‍ അതിനെ മറികടന്നു.
അതിലും പ്രധാനമായി, അവൻ അതിനെ മറികടക്കുകയും ശക്തമായി നിലകൊള്ളുകയും ചെയ്തു എന്നതാണ് എടുത്തുപറയേണ്ടത്. സ്നേഹവും പ്രാർഥനയുമായി ഞങ്ങളോടൊപ്പം നിന്നതിന് നന്ദി. ഇമ്രാൻ ഹാഷ്മി കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്