ഡാനി ഗാർഷ്യയുമായുള്ള വിവാഹമോചനത്തിന് ശേഷം തന്റെ മാനസികാവസ്ഥ എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തി നടൻ ഡ്വെയ്ൻ ജോൺസൺ. 2007 ൽ ഡാനിയിൽ നിന്ന് ഡ്വെയ്ൻ ജോൺസൺ വിവാഹമോചനം നേടിയിരുന്നു. തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ തന്റെ കരിയറിനെ ബാധിച്ചുവെന്ന് ഡ്വെയ്ൻ ജോൺസൺ ഇപ്പോൾ പറയുന്നു.
ദി ഹോളിവുഡ് റിപ്പോർട്ടേഴ്‌സ് അവാർഡ് ചാറ്റർ പോഡ്‌കാസ്റ്റിന്റെ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു താരം. നിങ്ങളില്‍ ചിലര്‍ക്ക് അറിയാം, വിവാഹം കഴിക്കുമ്പോള്‍ ഒരുപാട് കാലം ഒന്നിച്ച് ജീവിക്കാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ചിലര്‍ക്ക് അത് നല്ല രീതിയില്‍ വര്‍ക്കാകണം എന്നില്ല. പിന്നീട് അത് നമുക്ക് കഠിനമുള്ളതൊന്നായി മാറും, എനിക്ക് മാറിയത് പോലെ. ഞങ്ങള്‍ക്കൊരു കുഞ്ഞ് ജനിച്ചപ്പോള്‍, ഞാന്‍ എങ്ങനെയുള്ള ഒരു അച്ഛനായിരിക്കും എന്ന് ഞാന്‍ സ്വയം ചോദിച്ചിരുന്നു.
16 വർഷത്തെ ദാമ്പത്യത്തിന്റെ അവസാനം വൈകാരികമായി വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു, പ്രത്യേകിച്ച് ഇപ്പോൾ 24 വയസ്സുള്ള മകളെ വളർത്തുന്ന കാര്യത്തിൽ. അന്ന് അവൾക്ക് ആറ് വയസ്സായിരുന്നു. വേര്‍പിരിയലിന് ശേഷം ഇമോഷണലി ഡൗണായി, ഡിപ്രഷന്‍ സ്റ്റേജ് വളരെ അധികം കഷ്ടപ്പെട്ടു. അത് സിനിമകള്‍ തിരഞ്ഞെടുക്കന്നതിലും ബാധിച്ചു. വളരെ ലളിതമായ ഫാമിലി ഓറിയന്റഡ് വേഷങ്ങള്‍ തിരിഞ്ഞെടുക്കാന്‍ കാരണം അതായിരുന്നു.
എന്റെ ധൈര്യത്തെ തകർക്കുന്നതോ എന്നെ വെല്ലുവിളിക്കുന്നതോ ആയ കഥാപാത്രങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. സന്തോഷകരമായ അവസാനമുള്ള കഥകൾ മാത്രമേ ഞാൻ ചെയ്യാൻ തുടങ്ങിയുള്ളൂ. ആ സമയത്ത് എന്റെ മാനസികാവസ്ഥയിൽ, അത്തരം സിനിമകൾ നൽകുന്ന പോസിറ്റിവിറ്റിയും അവയിൽ പ്രവർത്തിക്കുന്നതും ഞാൻ ആസ്വദിച്ചു. അത് എനിക്ക് വലിയ ആശ്വാസമായിരുന്നു," ഡ്വെയ്ൻ ജോൺസൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
