സീരിയൽ നടി ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായി. കഴിഞ്ഞ ദിവസം ആയിരുന്നു തങ്ങൾ ഒന്നിക്കാൻ പോകുന്നുവെന്ന വിവരം ക്രിസും ദിവ്യയും മാധ്യമങ്ങളെ അറിയിച്ചത്.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ദിവ്യക്ക് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുമുണ്ട്. മക്കളുടെ സമ്മതത്തോടെയാണ് താന്‍ പുതിയ ജീവിതത്തിലേക്ക് കടന്നതെന്ന് കഴിഞ്ഞ ദിവസം ദിവ്യ പറഞ്ഞിരുന്നു.
ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
സിനിമയിലും സീരിയലുകളിലും നിരവധി വേഷങ്ങള്‍ ചെയ്തിട്ടുള്ള ആളാണ് ക്രിസ്. ഒപ്പം മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയാണ്. സീരിയലുകളിൽ വില്ലത്തി ആയും ക്യാരക്ടർ വേഷങ്ങളിലും എത്തിയാണ് ദിവ്യ ശ്രദ്ധനേടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്