കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ രാഷ്ട്രീയ പാർട്ടിയുടെ ആദ്യ ഔദ്യോഗിക പൊതു സമ്മേളനം നടന്നത്. ഇതിന് പിന്നാലെ സിനിമാ രംഗത്ത് നിന്നും അല്ലാതെയും നിരവധി പേരാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്. വിജയ്ക്ക് ആശംസകളുമായി ഇപ്പോൾ എത്തിയിരിക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്.
പുതിയ തുടക്കത്തിന് എല്ലാ വിധ പിന്തുണയും അറിയിക്കുന്നുവെന്നാണ് സംവിധായകൻ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
വിക്രവണ്ടിയില്‍ 85 ഏക്കർ മൈതാനത്ത് ആയിരുന്നു പൊതു സമ്മേളനം നടന്നത്. ടിവികെയുടെ ഷാള്‍ അണിഞ്ഞ് വേദിയില്‍ നിന്ന് 600 മീറ്റർ നീളമുള്ള റാംപിലൂടെ നടന്നാണ് സമ്മേളനത്തിന് എത്തിച്ചേർന്ന പ്രവർത്തകരെ വിജയ് അഭിസംബോധന ചെയ്‌തത്.
തമിഴ് തായ് വാഴ്ത്ത് പാടിയാണ് പാർട്ടി സമ്മേളനത്തിന് തുടക്കമിട്ടത്. തുടർന്ന് 110 അടി ഉയരത്തില്‍ സ്ഥാപിച്ച കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ച് പാർട്ടി പതാക ഉയർത്തി. ദ്രാവിഡ മോഡല്‍ എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും സംസ്ഥാനങ്ങളുടെ ആത്മാഭിമാനം തകർക്കുന്ന ഗവർണർ സ്ഥാനം നീക്കം ചെയ്യണമെന്നും ടിവികെ പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്