കോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പോര് കോടതിയിലേക്ക്;  ധനുഷ് നയന്‍താരയ്‌ക്കെതിരെ ഹര്‍ജി നല്‍കി.

NOVEMBER 27, 2024, 2:37 PM

കോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ പോര് കോടതിയിലേക്ക്. നയന്‍താരയ്‌ക്കെതിരെ  ധനുഷ്  മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

നെറ്റ്ഫ്‌ളിക്‌സില്‍ പുറത്തിറങ്ങിയ 'നയന്‍താര ബിയോണ്ട് ദി ഫെയറി ടെയില്‍' ഡോക്യുമെന്ററിയില്‍ ധനുഷ് നിര്‍മിച്ച 'നാനും റൗഡി താന്‍' ചിത്രത്തിലെ ബിടിഎസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ഹര്‍ജി. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്ന് ഹര്‍ജയില്‍ ധനുഷ് ആരോപിക്കുന്നു.

ധനുഷിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി നയന്‍താരയ്ക്ക് നോട്ടീസ് അയച്ചു. നയന്‍താരയുടെ ഭര്‍ത്താവും 'നാനും റൗഡി താന്‍' ചിത്രത്തിന്റെ സംവിധായകനുമായ വിഘ്‌നേഷ് ശിവന്‍, നെറ്റ്ഫ്‌ളിക്‌സ് എന്നിവര്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

ധനുഷിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് നയന്‍താര, ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍, ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേര്‍സ്, എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്.

നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പാണ് നയനും ധനുഷും തമ്മിലുള്ള പോര് പരസ്യമാകുന്നത്. ധനുഷിന് തുറന്ന കത്തെഴുതി നയന്‍താരയാണ് ആദ്യം രംഗത്തെത്തിയത്. തന്റെ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍' ചിത്രത്തിലെ മൂന്ന് സെക്കന്റ് ദൈര്‍ഘ്യമുള്ള ബിടിഎസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് ധനുഷ് പത്ത് കോടി ആവശ്യപ്പെട്ടതിനെ ആയിരുന്നു നടി വിമര്‍ശിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam