ദീപാവലി ദിനത്തിൽ മകൾ ദുവയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് ദീപിക പദുകോണും രൺവീർ സിങ്ങും.
നിമിഷ നേരം കൊണ്ടാണ് ചിത്രത്തിന് ഒരു മില്യൺ ലൈക് ലഭിച്ചത്. ബോളിവുഡ് സിനിമാതാരങ്ങൾക്കൊപ്പം മലയാളത്തിൽ നിന്ന് സൗബിൻ ഷാഹിർ അടക്കമുള്ളവർ ഫോട്ടോയ്ക്ക് താഴെ ആശംസകളുമായി എത്തിയിട്ടുണ്ട്.
2018 ലാണ് ദീപികയും രൺവീറും വിവാഹിതരാകുന്നത്. 2024 സെപ്റ്റംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിക്കുന്നത്.
ചുവന്ന സൽവാർ അണിഞ്ഞ ദുവയെയാണ് ചിത്രത്തിൽ കാണാനാകുന്നത്. മകളോടൊപ്പം അതീവ സന്തുഷ്ടരായി നിൽക്കുന്ന രൺവീറിനെയും ദീപികയെയും ചിത്രങ്ങളിൽ കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്