പുതിയ സിനിമയുടെ ചിത്രീകരണത്തിനായി ദളപതി വിജയ് ഇന്നു കേരളത്തിലെത്തും. വിജയിയുടെ വരവും പ്രതീക്ഷിച്ച് ആയിരക്കണക്കിന് ആരാധകരാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേർന്നിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ്‍ ഓള്‍ ടൈം (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് താരം തിരുവനന്തപുരത്ത് എത്തുന്നത്. ക്ലൈമാക്സ് ഭാഗങ്ങളാണ് കേരളത്തില്‍ ചിത്രീകരിക്കുന്നത്. കേരളത്തിലെ മൂന്ന് വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രീകരണം.
His stardom will be unparalleled in kerala 😎pic.twitter.com/I7mWTzK08U
— Actor Vijay Fans (@Actor_Vijay) March 18, 2024
തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയവും തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളവുമാണ് ലൊക്കേഷൻ എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മൂവായിരത്തോളം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ വച്ചാകും ഇവിടെയുള്ള രംഗം ചിത്രീകരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്