സോഷ്യൽ മീഡിയയിൽ പ്രചരിച്ച ‘ഗ്ലാമർ’ വിഡിയോയുടെ കാരണം വിശദീകരിച്ച് നടി ചൈത്ര പ്രവീൺ. ‘എൽഎൽബി’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിയിൽ കറുത്ത സാരിയിൽ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട നടിക്കു നേരെ വലിയ വിമർശനം ഉയർന്നിരുന്നു.
കറുത്ത നെറ്റ് സാരിയുടെ ഉള്ളിൽ സ്കിൻ കളറുള്ള ബ്ലൗസ് ആയിരുന്നു ചൈത്ര ധരിച്ചത്. എന്നാൽ ബ്ലൗസ് ഇല്ലാതെയാണ് താരം എത്തിയത് എന്ന തരത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിലെ കമന്റുകൾ.
ഡന്റിസ്റ്റായ താൻ അഭിനയത്തോടുള്ള താൽപര്യം കൊണ്ടാണ് മോഡലിങ്ങിലൂടെ സിനിമയിലെത്തിയതെന്നും കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ ‘കോഴിക്കോടുകാരി എന്ന് പറയുന്നത് അപമാനമാണെന്ന’ കമന്റ് ഏറെ വേദനിപ്പിച്ചെന്നും ചൈത്ര പറഞ്ഞു.
വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല ആ വേഷമെന്നും തന്റെ അമ്മയുടെ സാരിയും ബ്ലൗസുമായിരുന്നു അതെന്നും യൂട്യൂബ് ചാനലുകൾക്കു നൽകിയ അഭിമുഖങ്ങളിൽ ചൈത്ര പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്