ബ്രസീലിയൻ പോപ്പ് താരം ഡാനി ലിക്ക് ദാരുണാന്ത്യം. ലിപ്പോസക്ഷൻ എന്ന കോസ്‌മെറ്റിക് സര്‍ജറിക്ക് പിന്നാലെയുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരിച്ചതെന്നാണ് റിപോര്‍ട്ട്.
'അയാം ഫ്രം ദ ആമസോണ്‍...' ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയാണ് ഡാനി ലി. വെള്ളിയാഴ്ചയാണ് ഗായിക ശസ്ത്രക്രിയയ്ക്ക് വിധേയയായത്. സൗന്ദര്യം കൂട്ടുക എന്നതുതന്നെയായിരുന്നു ഡാനി ലീയുടെയും ലക്ഷ്യം.
വയറില്‍ നിന്നും പൃഷ്ടഭാഗത്ത് നിന്നും കൊഴുപ്പ് നീക്കം ചെയ്യുക, സ്തനങ്ങള്‍ ചെറുതാക്കുകയുമായിരുന്നു ഡാനി ലീയുടെ ആവശ്യം. എന്നാല്‍ കൊഴുപ്പ് നീക്കം ചെയ്യാനുള്ള 'ലിപോസക്ഷന്‍' (Liposuction) സര്‍ജറിക്കിടെ ആരോഗ്യനില പ്രശ്‌നത്തിലാവുകയായിരുന്നു. ശേഷം ഉടനെ അടിയന്തര ചികിത്സ നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഡാനി ലിയുടെ സംഗീത യാത്ര ആരംഭിച്ചത് അവളുടെ ജന്മനാടായ ആമസോൺ കാടിലെ അഫുവയിൽ നിന്നാണ്, ഡാനി 5 വയസ്സുള്ളപ്പോൾ തന്നെ പാടാൻ തുടങ്ങിയിരുന്നു.
ജന്മനാട്ടിലെ ടാലൻ്റ് ഷോകളിൽ തിളങ്ങിയ ഡാനി 17 വയസ്സുള്ളപ്പോഴാണ് മകാപ്പയിലേക്ക് താമസം മാറിയത്. തൻ്റെ അവസാന ഗാനം രണ്ട് മാസം മുമ്പ് ഡാനി പുറത്തിറക്കിയിരുന്നു. പോപ് ഗായികക്ക് ഭര്‍ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്