ബോളിവുഡിൽ ഏറെ ആരാധകരുള്ള എന്നാൽ കോളിളക്കം സൃഷ്ട്ടിച്ച താര ജോഡികളാണ് ബോണി കപൂറും ശ്രീദേവിയും. മിസ്റ്റർ ഇന്ത്യയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പരിചയത്തിലാവുന്നതും പിന്നീട് പ്രണയവും വിവാഹവും സംഭവിക്കുന്നതും. വിവാഹത്തിന് മുൻപ് താരം ഗർഭിണി ആയിരുന്നു എന്ന് ഗോസിപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വാർത്തകൾ ഒന്നുകൂടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ ഷോരി കപൂറുമായുള്ള ബന്ധം നിലനില്‍ക്കുമ്പോഴാണ് ശ്രീദേവിയുമായി പ്രണയത്തിലാവുന്നത്. മോണ ഷോരിയുമായുള്ള ബന്ധത്തിൽ ബോണി കപൂറിന് ഉണ്ടായ മകനാണ് നടൻ അർജുൻ കപൂർ. അൻഷുല കപൂർ എന്ന മകളും മോണ- ബോണി ദമ്പതികള്‍ക്കുണ്ട്.
വിവാഹത്തിനു മുന്നേ ശ്രീദേവി ഗർഭിണിയായിരുന്നു എന്നാണ് അഭ്യൂഹങ്ങള്‍ വന്നത്. എന്നാൽ അത്തരം അഭ്യൂഹങ്ങളെല്ലാം നിഷേധിക്കുകയാണ് ബോണി കപൂർ. ശ്രീദേവി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷമാണ് ഇരുവരും വിവാഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത് എന്നായിരുന്നു ഗോസിപ്പ്.
എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളെ കുറിച്ച് ബോണി കപൂർ പഴയൊരു അഭിമുഖത്തിനിടെ സംസാരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. "ഞാനും ശ്രീദേവിയും 1996 ആഗസ്റ്റിലാണ് വിവാഹിതരാവുന്നത്. എന്നാല്‍ അന്ന് വിവാഹം കഴിഞ്ഞ വിവരം പുറത്ത് വിട്ടിരുന്നില്ല. ശ്രീദേവി ഗർഭിണി ആയതിനു ശേഷം ജനുവരിയിലാണ് വിവാഹ വാർത്തകള്‍ പുറത്ത് വിട്ടത്. 1997 മാർച്ചില്‍ ജാൻവി ജനിച്ചു" എന്നാണ് ബോണി പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്