മുംബൈ: മഹാരാഷ്‌ട്ര മുൻ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇതുവരെ ബോളിവുഡ് സിനിമാ ലോകത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല. ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടുവെന്ന വാർത്തയ്‌ക്ക് പിന്നാലെ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങളാണ് ലീലാവതി ആശുപത്രിയിലേക്കെത്തിയത്.
സല്‍മാൻ ഖാൻ, സഞ്ജയ് ദത്ത്, ശില്‍പാ ഷെട്ടി തുടങ്ങി ഒട്ടുമിക്ക താരങ്ങളും ആശുപത്രിയിലെത്തി എന്നാണ് ലഭിക്കുന്ന വിവരം. ഭർത്താവ് രാജ് കുന്ദ്രയ്‌ക്കൊപ്പമാണ് ശില്‍പ ഷെട്ടി ആശുപത്രിയിലെത്തിയത്. ബാബാ സിദ്ദിഖിയുമായി ഏറെ വർഷത്തെ ബന്ധമാണ് ഇരുവർക്കുമുണ്ടായിരുന്നത്.
അവസാനമായി പ്രിയ നേതാവിനെ കണ്ട് തിരിച്ചിറങ്ങിയപ്പോള്‍ ശില്പ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്