തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത കാന്ത. ചിത്രത്തിലെ നായികയായ ഭാഗ്യശ്രീ ബോർസേയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ചിത്രത്തിലെ ഒരു രംഗത്തിനായി ദുൽഖർ സൽമാനെ ശരിക്കും തല്ലേണ്ടിവന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഭാഗ്യശ്രീ. ആ രംഗം ചെയ്യാൻ തനിക്ക് മടിയായിരുന്നെന്നും അവർ വ്യക്തമാക്കി.
1950-കളിലെ ഒരു പ്രമുഖ സംവിധായകനും സിനിമാ സൂപ്പർതാരവും തമ്മിലുള്ള ഈഗോയെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമയുടെ ഇതിവൃത്തം.
ഭാഗ്യശ്രീ ബോർസെയുടെ കുമാരി എന്ന കഥാപാത്രം ദുൽഖർ സൽമാന്റെ കഥാപാത്രത്തെ തല്ലുന്ന ഒരു രംഗം സിനിമയിലുണ്ട്. ഈ രംഗത്തിൽ തനിക്ക് ദുൽഖറിനെ ഒന്നല്ല, പലതവണ ശക്തിയായി അടിക്കേണ്ടി വന്നുവെന്ന് അവർ പറഞ്ഞു.
മടിച്ചുനിന്ന തനിക്ക് പ്രോത്സാഹനം നൽകി ആ രംഗം മികച്ചതാക്കാൻ ഒപ്പംനിന്നത് ദുൽഖർതന്നെയായിരുന്നെന്നും നടി വിശദീകരിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസിനോടായിരുന്നു ഭാഗ്യശ്രീയുടെ പ്രതികരണം.
"എനിക്കതിന് ഒരുപാട് സമയമെടുത്തു. ഞാനതിന് തയ്യാറായിരുന്നില്ല, കാരണം ദുൽഖറിനെ തല്ലുന്നതുപോലെ അഭിനയിച്ചാൽ മതിയോ എന്ന് ഞാൻ ചോദിച്ചു. കാരണം എനിക്ക് ഇതുവരെയും ആരെയും അടിക്കേണ്ടി വന്നിട്ടില്ല. പക്ഷേ കഥാപാത്രത്തിന്റെ പൂർണതയ്ക്കുവേണ്ടി ഞാൻ അങ്ങനെതന്നെ ചെയ്യണമെന്ന് ദുൽഖർ സൽമാൻ ശരിക്കും ആഗ്രഹിച്ചിരുന്നുവെന്ന് ഞാൻ കരുതുന്നു. കഥാപാത്രത്തിന്റെ യഥാർത്ഥ ഭാവം പുറത്തുവരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനാൽ ദുൽഖർ എന്നോട് ചെയ്യാൻ ആവശ്യപ്പെട്ടത് എനിക്ക് ചെയ്യേണ്ടി വന്നു." ഭാഗ്യശ്രീ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
