നായകനായും പ്രതിനായകനായും വില്ലന്‍റെ അനുയായി ആയുമെല്ലാം ബാബു ആന്‍റണി മലയാള സിനിമയിൽ മുഖം കാണിക്കാൻ തുടങ്ങിയിട്ട് 40 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ തമിഴിലും കന്നഡയിലും ഹിന്ദിയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട് താരം.
വെറും സിനിമാറ്റിക് ഫൈറ്റ് എന്നതിനപ്പുറം യഥാർത്ഥ മാർഷ്യൽ ആർട്സ് (കരാട്ടെ ബ്ലാക്ക് ബെൽറ്റ്) പശ്ചാത്തലമുള്ള ആളായതുകൊണ്ട് താരത്തിന്‍റെ ഓരോ മൂവ്‌മെന്റ്സിനും ഒരു പ്രത്യേക സ്പീഡും പെർഫെക്ഷനും ഉണ്ടായിരുന്നു.
കാലമിത്രയായിട്ടും പേരിനൊരു പുരസ്കാരം പോലും തനിക്ക് ലഭിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുകയാണ് താരം. "നമ്മുടെ ജീവിതത്തിൽ എന്നും ഓർമ്മിക്കപ്പെടാൻ 'വൈശാലി' പോലൊരു ഒരൊറ്റ സിനിമ മാത്രം മതി. അല്ലാതെ, എനിക്ക് എന്‍റെ കരിയറിൽ ഇതുവരെ ഒരു പഞ്ചായത്ത് അവാർഡ് പോലും ലഭിച്ചിട്ടില്ല.
എന്റെ അഭിനയം കണ്ട് കൊള്ളാമെന്ന് പറഞ്ഞ് ഒരാൾ പോലും എനിക്ക് ഒരു മിഠായി പോലും തന്നിട്ടില്ല. ഞാൻ അത് പ്രതീക്ഷിക്കുന്നുമില്ല. സിനിമകൾ ചെയ്യുമ്പോൾ പുരസ്കാരങ്ങൾ നേടുക എന്നതല്ല എന്റെ ലക്ഷ്യം, മറിച്ച് പ്രേക്ഷകരെ പരമാവധി എന്റർടെയിൻ ചെയ്യുക എന്നത് മാത്രമാണ്. പണവും അവാർഡുകളുമൊക്കെ അതിന്റെ കൂടെ വരേണ്ട വെറും നേട്ടങ്ങൾ മാത്രമാണ് " ബാബു ആന്‍റണി പറഞ്ഞു.
1986-ൽ ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്‍റണി വെള്ളിത്തിരയിലെത്തുന്നത്. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ നടനായി മാറിയ ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ താരങ്ങളുടെയും വില്ലനായി. പിന്നീട് വില്ലൻ വേഷങ്ങളിൽ നിന്നൊഴിഞ്ഞ് നായകനായി അഭിനയിക്കുന്നത് 1994-ൽ ആണ്. ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയിലെ ലോമപാദ മഹാരാജാവിൻ്റെ വേഷം ബാബു ആൻ്റണിയുടെ സിനിമ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
