അമേരിക്കൻ സംവിധായകനും നടനുമായ കാൾ വെതേഴ്സിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഹോളിവുഡ് നടൻ അർണോൾഡ് ഷ്വാര്‍സ്നെഗർ.
‘‘കാൾ വെതേഴ്സ് എന്നും ഒരു ഇതിഹാസമായിരിക്കും. അസാധാരണ കായികതാരം, മികച്ച നടൻ, മികച്ച വ്യക്തി. അവനില്ലാതെ ഞങ്ങൾക്ക് പ്രഡേറ്റർ നിർമിക്കാൻ കഴിയുമായിരുന്നില്ല''- അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തോടൊപ്പമുള്ള ഓരോ മിനിറ്റും സെറ്റിലും പുറത്തും സന്തോഷം നിറഞ്ഞതായിരുന്നു. നിങ്ങളെ ഏറ്റവും മികച്ചവരാകാൻ പ്രേരിപ്പിച്ച ഒരു സുഹൃത്തായിരുന്നു അദ്ദേഹം. ഞാൻ അവനെ മിസ് ചെയ്യും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു -അർനോൾഡ് പറഞ്ഞു.
ഫുട്ബോളിൽ നിന്ന് അഭിനയത്തിലേക്ക് വന്ന നടനാണ് കാൾ വെതേഴ്സ്. അദ്ദേഹം അഭിനയിച്ച ഒട്ടുമിക്ക ചിത്രങ്ങളും ആക്ഷൻ-കോമഡി ചിത്രങ്ങളാണ്. 'പ്രെഡേറ്റര്‍', റോക്കി സീരീസ്, ഹാപ്പി ഗിൽമോർ, ദ മണ്ഡലോറിയൻ, അറസ്റ്റെഡ് ഡെവലപ്മെന്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
സിൽവസ്റ്റർ സ്റ്റാലന്റെ ‘റോക്കി’ ഫ്രാഞ്ചൈസിയിൽ അപ്പോളോ ക്രീഡ് എന്ന ഇതിഹാസ കഥാപാത്രത്തെ അനശ്വരമാക്കിയതും കാൾ വെതേഴ്സ് ആണ്. ലോകപ്രശസ്ത ബോക്സിങ് ഇതിഹാസം മുഹമ്മദ് അലിയില്‍ നിന്നും പ്രചോദനമുൾക്കൊണ്ടാണ് കാൾ ആ വേഷം ഗംഭീരമാക്കിയത്. 2021ൽ എമ്മി അവാർഡിന് ശുപാർശ നേടിയ വ്യക്തി കൂടിയായിയിരുന്നു കാൾ വെതേഴ്സ്.
Carl Weathers will always be a legend. An extraordinary athlete, a fantastic actor, and a great person. We couldn’t have made Predator without him. And we certainly wouldn’t have had such a wonderful time making it. pic.twitter.com/q4CWVVeyTK
— Arnold (@Schwarzenegger) February 2, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്