പ്രായമായ സ്ത്രീകളോട് പോലും മോശമായി പെരുമാറുന്നത് മലയാള സിനിമാ മേഖലയില്‍ പതിവാണെന്ന വെളിപ്പെടുത്തലുമായി നടി ലക്ഷ്മി രാമകൃഷ്ണൻ.
പ്രമുഖ സംവിധായകന്‍റെ താത്പര്യത്തിന് വഴങ്ങാത്തതിന്‍റെ പേരില്‍ 19 തവണ റീടേക്ക് എടുക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് ലക്ഷ്മി പറഞ്ഞു.
കുടുംബചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ സംവിധായകൻ കൊച്ചിയിലെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചപ്പോള്‍ ചുട്ട മറുപടി നല്‍കിയതിന് പിന്നാലെ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി.
മലയാളി സംവിധായകന്‍റെ തമിഴ് സിനിമയുടെ ലോക്കേഷനില്‍വച്ചും ദുരനുഭവം ഉണ്ടായി. സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചർച്ചയാകാത്തതില്‍ ദുഃഖമുണ്ടെന്നും അവർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്