പ്രണയ സാഫല്യം !  നടി കീർത്തി സുരേഷ് വിവാഹിതയായി

DECEMBER 12, 2024, 3:19 AM

നടി കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് വരൻ. ​ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന്റെ ഫോട്ടോകൾ കീർത്തി സുരേഷ് തന്റെ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടിട്ടുണ്ട്.  കീർത്തിയുടെ ദീർഘകാല സുഹൃത്താണ് ആന്റണി തട്ടിൽ.

15 വർഷം നീണ്ട പ്രണയ ബന്ധത്തിന് ശേഷമാണ് വിവാഹം. ദുബൈ കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി. നടി മേനകയുടെയും നിർമാതാവ് ജി സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.

vachakam
vachakam
vachakam

ബാലതാരമായി എത്തി ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയയും അരങ്ങേറി. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി തിരക്കേറിയ നടിയാണ്. മഹാനടിയെന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തി സ്വന്തമാക്കിയിരുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam