നടി അരുന്ധതി നായർക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. സ്കൂട്ടറില്‍ പോകുന്നതിനിടെ കോവളം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സീരിയല്‍ താരം ഗോപിക അനിലാണ് അപകടവാർത്ത പുറത്തുവിട്ടത്. ചികിത്സാ സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ്.
കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ എന്റെ സുഹൃത്ത് അരുന്ധതി നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍ ജീവന് വേണ്ടി പോരാടുകയാണ് അവള്‍. ആശുപത്രിയിലെ ദിവസേനയുള്ള ചിലവ് താങ്ങാവുന്നതിനും അപ്പുറമാണ്.
ഞങ്ങള്‍ക്ക് പറ്റുന്നതുപോലെ എല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ നിലവിലെ ആശുപത്രി ചിലവിന് അത് തികയാത്ത അവസ്ഥയാണ്. നിങ്ങള്‍ക്ക് പറ്റുന്ന രീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബത്തിന് ആശ്വാസമാകും.- ഗോപിക അനില്‍ കുറിച്ചു. അരുന്ധതിയുടെ ബാങ്ക് വിവരങ്ങളും ഗോപിക പങ്കുവച്ചിട്ടുണ്ട്.
തമിഴ് സിനിമകളിലൂടെയാണ് അരുന്ധതി നായർ അഭിനയ രംഗത്തെത്തുന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ പ്രകടനമാണ് വഴിത്തിരിവായത്. 2018ല്‍ പുറത്തിറങ്ങിയ ഒറ്റക്കൊരു കാമുകൻ എന്ന സിനിമയില്‍ ഷൈൻ ടോമിന്റെ നായികയായി മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകള്‍ ആണ് അവസാനമായി അഭിനയിച്ച ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്