'നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല'; പ്രണയ തകർച്ചയിൽ നടി അഞ്ജലി അമീർ 

OCTOBER 15, 2024, 9:13 AM

ഇന്ത്യൻ സിനിമയിലെ ആദ്യ ട്രാൻസ്ഡെൻഡർ നായിക എന്ന റെക്കോഡ് നേടിയ നടിയാണ് അഞ്ജലി അമീർ. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോൾ താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. താരം പ്രണയ തകർച്ചയാണ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

'എനിക്ക് മനസിലാവുന്നില്ല റാസിൻ, നീ എങ്ങോട്ട് ആണ് ഈ ഒളിച്ചോടുന്നതെന്ന്. ഞാൻ ഒരു പോസ്റ്റ് ഇട്ടു. അത് സത്യം. അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റൊന്നും അല്ല. ഞാൻ പല പ്രാവശ്യം പറഞ്ഞതാണ് ഈ റിലേഷൻ ശരിയാവില്ല. ആരും അംഗീകരിക്കില്ല എന്നുള്ളത്. അപ്പോ ഒക്കെ, നീ എന്റെ കൂടെനിന്ന് പ്രചോദനം തന്നു. ഒരു പ്രശ്നം വന്നപ്പോ എന്നെ തള്ളിപ്പറയുന്ന അടച്ചാക്ഷേപിക്കുന്ന പ്രവണത നല്ലതല്ല.

എന്റെ ലൈഫില്‍ പലരും വന്നുപോയിട്ടുണ്ട്. അവർക്കൊന്നും കൊടുക്കാത്ത സ്ഥാനവും സ്നേഹവുമാ ഞാൻ നിനക്ക് തന്നിരുന്നേ, ഇപ്പോ നിന്റെ ജീവിതം സുരക്ഷിതമാക്കാൻ എന്നെ വലിച്ചെറിഞ്ഞു ഓടുന്ന ഈ ഓട്ടം നല്ലതല്ല. ഒക്കെ അവസാനിപ്പിച്ചു ഞാൻ പോയപ്പോഴും വീണ്ടും മടങ്ങിവന്നത് നീ ആണ് . പിന്നെയും ഞാൻ ചതിക്കപ്പെട്ടു. ഇനി വന്നാലും നിന്നെ ഞാൻ വിശ്വസിക്കും. അത് ഞാൻ വിഡ്ഡി ആയതുകൊണ്ടല്ല, മറിച്ച്‌ അത്രയും ഞാൻ ഇഷ്ടപ്പെടുന്ന കൊണ്ടാ. ഇതൊക്കെ കണ്ട് എന്റെ വിഷമം കണ്ട് ചിലപ്പോ നീ ഹാപ്പി ആയിരിക്കും. പക്ഷേ നീ കാരണം ഞാൻ മരിച്ചുവീണാല്‍ ഒന്നോർക്കുക, ഒരിക്കലും എന്റെ മരണം കൊണ്ട് ഒരു മനഃസമാധാനവും ലഭിക്കില്ല. അവന്റെ ഭാഗം മാത്രം കേള്‍ക്കുന്ന അവന്റെ ഉമ്മയോടും ഉപ്പയോടും നിങ്ങളുടെ മകൻ വേദനിക്കുന്നതിനേക്കാളും ഒരായിരം ഇരട്ടി ഞാൻ വേദനിക്കുന്നുണ്ട്. ഇത്തിരി മനഃസാക്ഷി നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ ഒന്ന് മനസിലാക്കുക' എന്നായിരുന്നു അഞ്ജലി അമീറിന്റെ വാക്കുകള്‍.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam