ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് അമലാ പോളും ഭർത്താവ് ജഗത് ദേശായിയും. കഴിഞ്ഞ വർഷം നവംബറിലാണ് അമലയും ജഗതും വിവാഹിതരായത്.
കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി നാലിന് താൻ അമ്മയാകാൻ പോകുന്നുവെന്ന വാർത്തയാണ് അമല പങ്കുവെച്ചത്.
ഇപ്പോഴിതാ ബേബി ഷവർ ചടങ്ങിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമല. പരമ്പരാഗത ശൈലിയിലുള്ള സാരിയിൽ അതീവ സുന്ദരിയായി അമലയെ ചിത്രങ്ങളിൽ കാണാം.
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് അമല പോൾ. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന അമല പോൾ തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്. 2009ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയാണ് അമലയുടെ ആദ്യ ചിത്രം.
2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘മൈന’യാണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രം വൻ ഹിറ്റാവുകയും മികച്ച നടിക്കുളള പുരസ്കാരം ലഭിക്കുകയും ചെയ്തു. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അമല പോള്‍ ചിത്രം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്