നിർമാതാവും പ്രൊഡക്ഷൻ കണ്ട്രോളറുമായ ബാദുഷ 20 ലക്ഷം കൈപ്പറ്റി തിരികെ നൽകാതെ തന്റെ അവസരം നഷ്‌ടമാക്കിയതായി നടൻ ഹരീഷ് കണാരൻ.
ടൊവിനോ തോമസ് നായകനായ 'അജയന്റെ രണ്ടാം മോഷണം' എന്ന സിനിമയ്ക്കായി 40 ദിവസത്തെ ഡേറ്റ് ചോദിച്ചു വാങ്ങിയെങ്കിലും അവസരം നൽകിയില്ല എന്ന് ഹരീഷ്. ബാദുഷ തന്നെ ഇങ്ങോട്ടു സമീപിക്കുകയായിരുന്നു എന്ന് ഹരീഷ് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഹരീഷിന്റെ വാക്കുകളിലേക്ക്:
"എനിക്ക് ഒന്നുരണ്ട് സിനിമകളുടെ ഡേറ്റ് തന്നിരുന്നു. 'അജയന്റെ രണ്ടാം മോഷണത്തിൽ' 40 ദിവസത്തെ ഡേറ്റ് കിട്ടിയിരുന്നു. ഈ ഡേറ്റ് തന്നതിനിടയിലാണ് ഞാൻ കൊടുത്ത 20 ലക്ഷം രൂപ തിരികെ ചോദിച്ചത്. മൂന്നു നാല് വർഷമായി ഞാൻ പണം തിരികെചോദിച്ചിരുന്നില്ല. വീടുപണി നടക്കുന്നുണ്ടായിരുന്നു.
തരാമെന്ന് പറയുന്നതല്ലാതെ, പണം കിട്ടാതെ മുന്നോട്ടു പോയി. ഒരു ദിവസം ഇടവേള ബാബു ചേട്ടനെ വിളിച്ച് ഇത്രയും പണം കിട്ടാനുണ്ട് എന്നും, ഒന്ന് സംസാരിക്കണം എന്നും പറഞ്ഞു. അദ്ദേഹം സംസാരിച്ചതും ഇത്രയും തുക ഹരീഷിന് തരാനുണ്ടെന്ന കാര്യം പണം വാങ്ങിയ ആൾ സമ്മതിച്ചു.
സമാനരീതിയിൽ പലരും പരാതി പറയുന്നുണ്ട്, ഹരീഷ് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങാൻ നോക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. എന്റെ ഒരു സിനിമ ഇറങ്ങിയാൽ പണം താരം എന്നായി. എന്നിട്ടും കിട്ടിയില്ല. അപ്പോഴേക്കും എ.ആർ.എം. ഷൂട്ടിംഗ് തുടങ്ങി. ഒരു അവാർഡ് പരിപാടിക്ക് ശേഷം ടൊവിനോയെ കണ്ടു.
പരിപാടി കഴിഞ്ഞതുകൊണ്ടു ഞാനുള്ള സ്ഥലത്തേക്ക് വരാമെന്നു ടോവിനോ. ചേട്ടൻ എന്താ ഞങ്ങളുടെ സിനിമയ്ക്ക് വരാഞ്ഞത് എന്നായി ചോദ്യം. എന്നെ വിളിച്ചിരുന്നു, പിന്നെ എന്തായി എന്നറിയില്ല എന്ന് ഞാൻ. ചേട്ടന് ഡേറ്റ് ഇല്ലെന്നു കേട്ടതായി ടൊവിനോ.
ഞാൻ വീട്ടിൽ മറ്റൊരു തിരക്കുമില്ലാതെ ഉണ്ടായിരുന്നു. ഞാൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നില്ല, യാതൊരുവിധ പ്രതികരണവുമില്ല എന്നാണ് അറിഞ്ഞത് എന്ന് സിനിമയുടെ സംവിധായകൻ ജിതിനും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
