വര്‍ക്കല: പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട സംഭവത്തില്‍ പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങൾക്കായി നമ്പര്‍ നല്‍കി റെയില്‍വേ പൊലീസ്. ശ്രീക്കുട്ടിയുടെ സുഹൃത്ത് അര്‍ച്ചനയെയും പ്രതി ട്രെയിനില്‍ നിന്നും തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. ഈ സയമത്ത് ട്രെയിനിലുള്ള ഒരാളാണ് തന്നെ രക്ഷിച്ചതെന്ന് അര്‍ച്ചന വ്യക്തമാക്കിയിരുന്നു.
അതേസമയം ഈ വ്യക്തി തന്നെയാണ് പ്രതിയെ കീഴ്‌പ്പെടുത്തിയതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിരുന്നു. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിനായി 9846200100 നമ്പര്‍ പൊലീസ് പങ്കുവച്ചു. ഈ നമ്പറിലേക്ക് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നും റെയില്‍വേ പൊലീസ് അറിയിച്ചു. കേസില്‍ ഇയാളുടെ മൊഴി നിര്‍ണായകമാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
