ജനപ്രിയമായ പാനീയങ്ങളില്‍ ഒന്നാണ് കാപ്പി. ഒരു കപ്പ് കാപ്പിയില്‍ ഒരു ദിവസം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മില്‍ പലരും. കാപ്പിയെ ഒരു ആഡംബര പാനീയമായി ഉയര്‍ത്തിക്കൊണ്ട്, ദുബായിലെ 'ജൂലിത്ത്' എന്ന കഫേ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പിയെന്ന് കരുതുന്ന ഒരു കപ്പ് കാപ്പി വില്‍പ്പനക്ക് വെച്ചിരിക്കുകയാണ്. ഈ കാപ്പിയുടെ ഏകദേശ വില ഒരു കപ്പിന് 87,000 രൂപയാണ്. എന്തായിരിക്കാം ഇത്രയേറെ വില ഇതിനെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാകാം. ഉയര്‍ന്ന ഗുണനിലവാരത്തിലും പരിമിതമായ അളവിലും മാത്രം ലഭിക്കുന്ന കാപ്പിക്കുരുവാണിത്.
പടിഞ്ഞാറന്‍ പനാമയിലെ ബെറൂ അഗ്‌നിപര്‍വതത്തിന്റെ ചരിവുകളില്‍ വളരുന്ന, അപൂര്‍വവും പ്രീമിയവുമായ നിഡോ 7 ഇനം ഗെയ്ഷ ബീന്‍സാണ് ഈ കോഫിയെ വ്യത്യസ്തമാക്കുന്നത്. ലോകത്താകമാനം ഏകദേശം 20 കിലോഗ്രാം നീഡോ 7 ഗീഷ ബീന്‍സ് മാത്രമാണ് നിലവിലുള്ളത്. ഈ മുഴുവന്‍ ശേഖരവും ജൂലിത്ത് കഫേ ഏകദേശം 5.3 കോടി രൂപ (AED 2.2 മില്യണ്‍) നല്‍കി ലേലത്തില്‍ വാങ്ങിയിരിക്കുകയാണ്. ഈ ബീന്‍സിന് മുല്ലപ്പൂവ്, സിട്രസ്, തേന്‍, കല്ല് പഴങ്ങള്‍ എന്നിവയുടെ സ്വാദുകള്‍ ഉള്ളതായി രുചികളില്‍ വിദഗ്ധര്‍ പറയുന്നു.
ഒരു കപ്പ് കാപ്പി വില്‍ക്കുന്നത് ഏകദേശം 3,600 ദിര്‍ഹത്തിനാണ് (ഏകദേശം 980 ഡോളര്‍). ഇതോടെ ലോകത്തിലെ ഏറ്റവും വിലകൂടിയ കോഫി എന്ന പദവിയും ഇതിനെത്തേടിയെത്തി. കഫേ ഇത് 'പനാമ ഗീഷ എക്‌സ്പീരിയന്‍സ്' എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. പഞ്ചസാരയോ പാലോ ചേര്‍ക്കാതെയാണ് ഇത് വിളമ്പുന്നത്. ബീന്‍സിന്റെ കഥ കേട്ടും അതിന്റെ ശുദ്ധമായ രുചി ആസ്വദിച്ചുമാണ് ഇത് കുടിക്കേണ്ടത്.
ഉയര്‍ന്ന ഗ്രേഡുള്ള കോഫി ജൂലിത്തില്‍ എത്തിയിരിക്കുന്നു. ഞങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം ദുബായ് ആണെന്ന് ഞങ്ങള്‍ക്ക് തോന്നി. ഇതിന് മുല്ലപ്പൂ പോലുള്ള വെളുത്ത പൂക്കളുടെ സുഗന്ധവും, ഓറഞ്ച്, ബെര്‍ഗാമോട്ട് തുടങ്ങിയ സിട്രസ് ഫ്‌ളേവറുകളും, ആപ്രിക്കോട്ട്, പീച്ച് എന്നിവയുടെ നേരിയ രുചിയുമുണ്ടെന്ന് ജൂലിത്ത് കഫേയുടെ സഹസ്ഥാപകനായ സെര്‍കാന്‍ സാഗ്‌സോസ് ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. ഏകദേശം 400 കപ്പ് കോഫി വിതരണം ചെയ്യാനാണ് തങ്ങളുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
