വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങി

APRIL 24, 2026, 7:08 PM

കൊല്ലം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടങ്ങി. രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനാണ് വൈദ്യുതി ബോര്‍ഡ് വാക്കാല്‍ നിര്‍ദേശം നല്‍കിയത്. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണ് നടപടി.

സംസ്ഥാനത്ത് മലബാര്‍ മേഖലയിലെ ചില ഭാഗങ്ങളില്‍ ഒരാഴ്ച മുന്‍പ് തന്നെ ലോഡ് ഷെഡിങ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ തിരുവിതാംകൂര്‍, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡിങ് ആരംഭിച്ചു. എന്നാല്‍ ലോഡ് ഷെഡിങ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നാണ് കെ.എസ്.ഇ.ബി. അധികൃതര്‍ പറയുന്നത്.

ചൂട് തുടര്‍ന്നാല്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ രാത്രിയില്‍ വേണ്ടിവന്നേക്കാമെന്നാണ് സൂചന.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam