ആലപ്പുഴ: പുകയില കടത്ത് കേസില്‍ ആരോപണ വിധേയനായിരുന്ന എ. ഷാനവാസിനെ വീണ്ടും പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തി സിപിഎം. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരമാണ് ഷാനവാസിന് വീണ്ടും അംഗത്വം നല്‍കിയിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷാനവാസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ അത് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇതിനിടെ തന്നെ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തില്‍ മത്സരിച്ച ഷാനവാസ് വിജയിച്ചിരുന്നു.
2023 ജനുവരിയില്‍ കരുനാഗപ്പള്ളിയില്‍ വെച്ച് ഷാനവാസിന്റെ പേരിലുള്ള ലോറിയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ച് പുറത്താക്കിയത്. ഇപ്പോള്‍ വീണ്ടും പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയതോടെ ഈ തീരുമാനത്തിന് രാഷ്ട്രീയപ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
