തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കല്ലമ്പലം വെയിലൂരില്‍വെച്ച് തിങ്കളാഴ്ച രാത്രിയിലാണ് ഈ സംഭവം നടന്നത്.
മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിന് മുന്നില്‍ പോയ മറ്റൊരു വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് മന്ത്രിയുടെ കാര്‍ ആ വാഹനത്തിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തിരുവനന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. അപകടത്തിന് ശേഷം അവര്‍ മറ്റൊരു വാഹനത്തില്‍ യാത്ര തുടര്‍ന്നു.
മുന്‍പും (2021 ല്‍) തിരുവല്ല ബൈപാസില്‍ വെച്ച് മന്ത്രിയുടെ വാഹനം സമാനമായ രീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നെങ്കിലും അന്നും ആര്‍ക്കും പരിക്കേറ്റിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
